ആലുവ: റേഷൻകാർഡില്ലാത്തവർക്കും ലോക്ക് ഡൗണിനെ തുടർന്ന് റേഷൻ ആനുകുല്യം നൽകുമെന്ന സർക്കാർ പ്രഖ്യാപനം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നൽകി.

റേഷൻകാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് കാണിച്ചാൽ ഭക്ഷ്യവസ്തുക്കൾ ലഭിക്കുമെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ആധാർ കാർഡുമായി റേഷൻ കടകളിൽ ചെല്ലുന്നവർക്ക് റേഷൻ ലഭിക്കുന്നില്ലെന്ന് എം.എൽ.എ ചൂണ്ടിക്കുട്ടി. കോൺവെന്റുകൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, വയോജന മന്ദിരങ്ങൾ, സോഷ്യൽ സെന്ററുകൾ എന്നിവയ്ക്കും സൗജന്യ റേഷൻ അനുവദിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.