നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് കർഷകസംഘം ചെങ്ങമനാട് വില്ലേജ് കമ്മിറ്റി പച്ചക്കറികൾ നൽകി. പ്രവർത്തകർ ശേഖരിച്ച നാടൻ പച്ചക്കറികൾ കർഷകസംഘം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മനോജ്കുമാറും സെക്രട്ടറി കെ.വി. ഷാലിയും ചേർന്ന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിക്ക് കൈമാറി.