ആലുവ: കൊവിഡ് -19 ഭീതിക്കിടയിലും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുകയും അദ്ധ്യാപക വിദ്യാർത്ഥി ദ്രോഹനടപടികൾ തുടരുകയും ചെയ്യുന്ന ഉത്തരവുകൾ സംസ്ഥാന സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് കേരള കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നാല് വർഷത്തിലധികമായി കേരളത്തിൽ മാത്രമായി തടഞ്ഞുവെച്ച യു.ജി.സി സെവന്ത് പേ റിവിഷൻ കുടിശികയടക്കം നൽകുവാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ സാലറി ചലഞ്ചിൽനിന്നും വിട്ടുനിൽക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. സി. എച്ച്. അബ്ദുൽ ലത്തീഫ്, സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രൊഫ. ഇബ്രാഹിം സലിം, ജില്ലാ പ്രസിഡന്റ് ഡോ. പി. എം. നൗഷാദ്, സെക്രട്ടറി ഡോ. പി. എം. അബ്ദുൽ ഹക്കീം, ട്രഷറർ പ്രൊഫ. ആർ. മുരുകൻ എന്നിവർ സംസാരിച്ചു .