പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിലും കസ്തൂരി മണക്കുന്ന വീട്ടിലേക്ക് ശിഷ്യഗണങ്ങളുടെയും ആരാധകരുടെയും കുത്തൊഴുക്ക്. പൊലീസ് റോഡിന്റെ രണ്ട് വശവും അടച്ച് 5 പേരെ വീതം നിർത്തിയാണ് കടത്തിവിട്ടത്. വരുന്നവർക്ക് സാനിറ്റൈസറും നൽകി. മാസ്ക്ക് ധരിക്കാത്തവരെ അകത്തേക്ക് കടത്തിവിട്ടില്ല.

മകൻ അശോകൻ അന്ത്യകർമ്മങ്ങൾക്ക് ചെയ്തു. വസതിയിലും പള്ളുരുത്തി പൊതു ശ്മശാനത്തിലും ഗാർഡ് ഒഫ് ഓണർ നൽകി ആദരിച്ചു. ശ്മശാനത്തിൽ പത്തിൽ പേരെ മാത്രമേ പൊലീസ് അനുവദിച്ചുള്ളൂ.

മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി സുനിൽ കുമാർ റീത്ത് സമർപ്പിച്ചു. എ.എം ആരിഫ് എം.പി, എം..എൽ.എമാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, എം.സ്വരാജ്, അസി.കമ്മീഷ്ണർമാരായ കെ.ലാൽജി, സുരേഷ് ,സിനിമാതാരം നിഷാ സാരംഗ് തുടങ്ങിയവർ ഉൾപ്പടെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.

കെ.ജെ.യേശുദാസ്, എസ്. ജാനകി,എം.ജി.ശ്രീകുമാർ, കെ.എസ്.ചിത്ര, സിനിമാ താരം സീമാ ജി.നായർ, കുമ്പളം ബാബുരാജ്, അലിയാർ പുന്നപ്ര, എളങ്കോ മാഷ്, വിദ്യാധരൻ മാഷ്, സേവ്യർ പുൽപ്പാട്, ആലപ്പി റിഷികേശ്, ബിജിപാൽ എം.ജയചന്ദ്രൻ തുടങ്ങിയവർ ഫോണിലൂടെ അനുശോചനം അറിയിച്ചു.