പനങ്ങാട്.പനങ്ങാട് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷംരൂപ സംഭാവന നൽകും.ബാങ്കിലെഅംഗങ്ങൾക്ക് വിവിധ സാമ്പത്തീകആശ്വാസപദ്ധതികൾ നടപ്പാക്കുവാനും തീരുമാനിച്ചതായി പ്രസിഡന്റ് കെ.എം.ദേവദാസ് അറിയിച്ചു.

ബാങ്ക് വക കൺസ്യൂമർസ്റ്റോറിൽനിന്നും അരിയും പലവ്യഞ്ജനങ്ങളുംഅടുത്ത മൂന്ന് മാസങ്ങളിൽ വിലകുറച്ച് വിതരണം ചെയ്യും.കടകൾ തുറക്കാൻ കഴിയാതെ കച്ചവടം നിലച്ച് പ്രതിസന്ധിനേരിടുന്ന ബാങ്കിലെ വാടകക്കാർക്ക്ഏപ്രിൽമാസത്തെവാടക ഇളവു നൽകും.മൊറോട്ടോറിയം കഴിഞ്ഞ് വായ്പ ഗഡു മുടക്കം തീർക്കുമ്പോൾരണ്ട് ശതമാനംപിഴപലിശയും,ഒരുശതമാനം പലിശയുംവായ്പക്കാർക്ക് ഇളവ്നൽകും.കുമ്പളംപഞ്ചായത്തിലെ

സമൂഹഅടുക്കളയിലേക്ക്ആവശ്യമായഅരി,പലവ്യഞ്ജനങ്ങൾ ,പച്ചക്കറി,വെളിച്ചെണ്ണ എന്നിവ നൽകുവാനും തീരുമാനിച്ചു.