പൂത്തോട്ട: ചെമ്പ് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിജയോദയം യൂ. പി. സ്കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് കാട്ടിക്കുന്നു പബ്ലിക് ലൈബ്രറി മൂന്നു ദിവസത്തേക്കുള്ള പലവ്യഞ്ജനങ്ങൾ നൽകി.പഞ്ചായത്ത് മെമ്പർ ലേഖ സുരേഷ്, കമ്മ്യൂണിറ്റി കിച്ചന് നേതൃത്വം നൽകുന്ന ജയബേബി എന്നിവർ ചേർന്ന് ലൈബ്രറി പ്രസിഡന്റ് ടി.കെ. പീതാംബരനിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി കെ. എൻ.സന്തോഷ്‌കരീത്ര, ലൈബ്രറി അംഗം ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|