vguard
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ട് കോടി രൂപയുടെ നെഫ്റ്റ് രസീതും ആശംസാപത്രികയും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മന്ത്രി വി.എസ് സുനിൽ കുമാറിന് കൈമാറുന്നു. ജില്ലാ കളക്ടർ എസ്. സുഹാസ് സമീപം

കൊച്ചി : കൊവിഡ് 19 പ്രതിരോധ പ്രവർനങ്ങൾക്ക് വ്യവസായിയും വി. ഗാർഡ് ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുടുംബവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ട് കോടി രൂപ നൽകി. രണ്ടു കോടി രൂപയുടെ നെഫ്റ്റ് രസീതും ആശംസാപത്രികയും മന്ത്രി വി.എസ് സുനിൽ കുമാറിന് കളക്ടറേറ്റിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കൈമാറി. ജില്ലാ കളക്ടർ എസ്. സുഹാസും സന്നിഹിതരായിരുന്നു.

വി ഗാർഡും സഹോദര സ്ഥാപനങ്ങളും കോട്ടയം ഗവ. മെഡിക്കൽ കോളേജിനും കോഴിക്കോട് സർക്കാർ ആശുപത്രിയ്ക്കും 13 വെന്റിലേറ്ററുകളും ചികിത്സാ സംവിധാനങ്ങളും നൽകി.