scb-vivethoshaom
പറവുർ തൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള തുക പ്രസിഡന്റ് എ.കെ. സുരേഷ് അസി. രജിസ്ട്രാർ ദേവരാജന് കൈമാറുന്നു.

പറവൂർ: പറവൂർ തൊഴിലാളി വിവിധോദ്ദേശ സഹകരണസംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.8 ലക്ഷം രൂപ സംഭാവന നൽകി. സംഘവും ഡയറക്ടർ ബോർഡ് മെമ്പർമാരും ജീവനക്കാരും സമാഹരിച്ചാണ് തുക നൽകിയത്. സംഘം പ്രസിഡന്റ് എ.കെ. സുരേഷ് അസി. സഹകരണ രജിസ്ട്രാർ ദേവരാജന് തുക കൈമാറി. കെ.ബി. അറുമുഖൻ, കെ.കെ. സദാനന്ദൻ, സെക്രട്ടറി എം.ഡി. രശ്മി എന്നിവർ പങ്കെടുത്തു.