കൊച്ചി: കൊവിഡ് സമൂഹവ്യാപനം സംശയിക്കുന്ന ഘട്ടത്തിൽ കരുതലിൽ അല്പം പോലും പിഴവ് പറ്റരുതെന്ന നിർദ്ദേശവുമായി ഐ.എം.എ കൊച്ചി ഘടകം.
ചെറുപ്പക്കാർക്ക് രോഗം വരില്ലെന്ന തെറ്റിദ്ധാരണ മാറ്റുന്നതുൾപ്പെടെ ജാഗ്രത വേണം.
രാജീവ് ജയദേവൻ
പ്രസിഡന്റ്, ഐ.എം.എ കൊച്ചി ഘടകം.
1. തിരക്കുള്ള എല്ലാ ഇടങ്ങളിൽ നിന്നും മാറി നിൽക്കുക. വയോധികർ, കടുത്ത പ്രമേഹ, ബി.പി, ഹൃദ്രോഗികൾ, പുകവലിക്കാർ, കാൻസർ, വൃക്ക, കരൾ രോഗികൾ മുതലായവരും പ്രത്യേകം സൂക്ഷിക്കണം.
2. ജോലിസ്ഥലത്തോ പൊതു സ്ഥലത്തോ എത്തിയാൽ ചുറ്റുമുള്ള എല്ലാവർക്കും കോവിഡ് ഉണ്ടെന്ന് സങ്കല്പിച്ച് മുൻകരുതലെടുക്കുക
3. നല്ല ഒരു പങ്ക് കോവിഡ് രോഗികൾക്കും ലക്ഷണങ്ങൾ തുടക്കത്തിൽ ഒന്നും തന്നെ ഉണ്ടാവില്ല. അതിനാൽ മുൻകരുതൽ കുറയ്ക്കരുത്.
4. ആരുമായും ഹസ്തദാനം ചെയ്യരുത്. സഹപ്രവർത്തകരുമായും സാമൂഹിക അകലം നിലനിറുത്തുക.
5. സ്വന്തം കൈവിരലുകൾ മുഖത്തിനടുത്തേയ്ക്കു പോലും എത്താതിരിക്കാൻ ശ്രദ്ധിക്കുക
6. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഇട്ട് 20 സെക്കൻഡ് നേരം കഴുകുക. പൊതു സ്ഥലങ്ങളിൽ മേശ, കീബോർഡ്, മൗസ്, വാതിൽ ഹാൻഡിൽ, ബാത്‌റൂം ടാപ്പ് മുതലായ ഇടങ്ങളിൽ സ്പർശിച്ച ശേഷം കൈ കഴുകുക, അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. വിരൽത്തുമ്പുകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക.
7.ആൾക്കൂട്ടത്തിൽ പെടാതെ ശ്രദ്ധിക്കുക
8. തിരികെ വീട്ടിൽ എത്തിയാൽ ഉടൻ കൈ സോപ്പിട്ടു കഴുകുക.
9.ലിഫ്റ്റ് പരമാവധി ഒഴിവാക്കുക
10. പനി, ചുമ, ജലദോഷം ഇവയുണ്ടെങ്കിൽ ജോലിക്കു പോകാതെ വീട്ടിലിരിക്കുക.
11. എല്ലാത്തിനെയും നിഷേധിക്കുക എന്ന മനോഗതിക്ക് അടിമപ്പെടാതിരിക്കുക.
12. മാസ്‌ക് ഇടേണ്ട സാഹചര്യമുണ്ടായാൽ അതുപയോഗിക്കേണ്ട കൃത്യമായ വിധം അറിഞ്ഞിരിക്കുക. മാസ്ക് അണിഞ്ഞതിനുശേഷം അതിന്റെ പുറം ഭാഗം കൈ കൊണ്ടു തൊടാതിരിക്കുക.
13. യാത്രയ്ക്കിടക്ക് കൈ അഴുക്കായാൽ കഴുകാൻ സൗകര്യമില്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക.
14. മൊബൈൽ ഫോൺ ദിവസത്തിൽ ഒരിക്കലെങ്കിലും സാനിറ്റിസറോ, സോപ്പ് മയമുള്ള വളരെ നേരിയ നനവുള്ള തുണിയോ ടിഷ്യൂവോ ഉപയോഗിച്ച് തുടയ്ക്കുക.
15.അത്യാവശ്യമില്ലെങ്കിൽ കഴിവതും ആശുപത്രികളിൽ നിന്നു വിട്ടു നിൽക്കുക. ചുമ, പനി ഇവയുമായി ആശുപത്രിയിൽ പോകേണ്ടി വന്നാൽ മാസ്‌ക് ധരിക്കുക.
16. കോവിഡിനെപ്പറ്റിയുള്ള പുതിയ അറിവുകൾ ലഭിക്കുന്നതനുസരിച്ച് നിർദ്ദേശങ്ങൾ മാറാനിടയുണ്ട്. ആധികാരികമായ സ്രോതസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക.