pinappil
കൃഷി ഓഫീസര്‍മാരുടെ പൈനാപ്പിള്‍ ചാലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷി അസിസ്റ്റൻ്റ് ഡയറക്ടര്‍ ടാനി തോമസിന് പൈനാപ്പിള്‍ നല്‍കി നിര്‍വഹിക്കുന്നു

മൂവാറ്റുപുഴ: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചാലഞ്ച് പദ്ധതിയുമായി കൃഷി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഒഫ് അഗ്രികൾച്ചറൽ ഓഫീസേഴ്‌സ് കേരളയുടെ എറണാകുളം ശാഖയുടെയും വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷനും സംയുക്ത

മായി രംഗത്ത് . 25ടൺ പൈനാപ്പിൾ സംഭരിക്കാനാണ് അസോസിയേഷൻ തീരുമാനം. ഇന്നലെ വാഴക്കുളത്ത് നിന്ന് ആറ് ടൺ പൈനാപ്പിൾ അസോസിയേഷൻ സംഭരിച്ചു. അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തുന്നതിനാണ് പൈനാപ്പിൾ സംഭരിച്ചിരിക്കുന്നത്. പൈനാപ്പിൾ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസിന് പൈനാപ്പിൾ നൽകി ഉദ്ഘാടനം ചെയ്തു. വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, ഡയറക്ടർ ജോളി ജോർജ്, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ്, സെക്രട്ടറി ജോജോ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മൂവാറ്റുപുഴ: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പൈനാപ്പിൾ കർഷകരെ സഹായിക്കാൻ പൈനാപ്പിൾ ചാലഞ്ച് പദ്ധതിയുമായി കൃഷി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഒഫ് അഗ്രികൾചറൽ ഓഫീസേഴ്‌സ് കേരളയുടെ എറണാകുളം ശാഖയുടെയും വാഴക്കുളം പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷനും സംയുക്താമായി രംഗത്ത് . 25ടൺ പൈനാപ്പിൾ സംഭരിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചത്. ഇന്നലെ വാഴക്കുളത്ത് നിന്ന് ആറ് ടൺ പൈനാപ്പിൾ അസോസിയേഷൻ സംഭരിച്ചു. അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തുന്നതിനാണ് പൈനാപ്പിൾ സംഭരിച്ചിരിക്കുന്നത്. പൈനാപ്പിൾ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസിന് പൈനാപ്പിൾ നൽകി ഉദ്ഘാടനം ചെയ്തു. വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, ഡയറക്ടർ ജോളി ജോർജ്, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ്, സെക്രട്ടറി ജോജോ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.