ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ പദ്ധതി വേണമെന്ന് അലൂമിനിയം ലേബർ കോൺട്രാക്ടർ അസോസിയേഷൻ ആവശ്യപ്പെട്ടു.
സർക്കാർ പലതരത്തിലുള്ള ദുരിതാശ്വാസങ്ങൾ പ്രഖ്യാപിച്ചിട്ടും അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളെ പരിഗണിച്ചിട്ടില്ല. കഴിഞ്ഞ പ്രളയകാലത്തും സമാനസാഹചര്യമായിരുന്നു. ജില്ലയിൽ മാത്രം പതിനായിരത്തിലേറെ തൊളിലാളികളുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ അലുമിനിയും ഫാബ്രിക്കേഷൻ തൊഴിലാളികൾക്കും 15000 രൂപ ധനസഹായവും 30,000 രൂപ പലിശരഹിത വായ്പയും നൽകണമെന്നും ജില്ലാ പ്രസിഡന്റ് കെ.പി. ബാബു, ആലുവ മേഖലാ പ്രസിഡന്റ് ആബിൻ ആലുവ എന്നിവർ ആവശ്യപ്പെട്ടു.