കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്‌ടം നേരിടുന്ന തയ്യൽതൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ടെയിലറിംഗ് വർക്കേഴ്സ് ഫോറം ആവശ്യപ്പെട്ടു. അംഗങ്ങൾക്ക് ബോർഡിൽ നിന്നും നൽകാനുള്ള ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് അനുവദിക്കണം.
കേരളത്തിലെ മറ്റ് ക്ഷേമനിധികളിൽ നിന്ന് തൊഴിലാളികൾക്ക് സഹായം പ്രഖ്യാപിച്ചപ്പോൾ തയ്യൽ തൊഴിലാളികളെ ഒഴിവാക്കിയത് ഖേദകരമാണന്നും മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അഭ്യർത്ഥിച്ചു