കൊച്ചി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾക്ക് നൽകുന്ന സഹായപട്ടികയിൽ നാടക പ്രവർത്തകരെയും ഉൾപ്പെടുത്തണമെന്ന് നാടക പ്രവർത്തകരുടെ സംഘടനയായ നാടക് ആവശ്യപ്പെട്ടു. കൊവിഡ് എന്ന മഹാമാരി നാടക കലാകാരൻമാരുടെ ജീവിതം കടുത്ത ദുരിതത്തിലാക്കി.സംസ്ഥാനത്ത് കുടുതൽ കലാസാംസ്‌കാരിക പരിപാടികൾ നടക്കുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് . ഇതിലൂടെയാണ് പലരും ഒരു വർഷത്തെ ഉപജീവനത്തിന് വക കണ്ടെത്തുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും നാടിന്റെ ശബ്ദമാകുന്ന നാടക കലാകാരൻമാരെ സഹായിക്കണമെന്ന് ജനറൽ സെക്രട്ടറി ജെ. ശൈലജ മുഖ്യമന്തിക്ക്‌നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.