പറവൂർ : ചാരായം വാറ്റിയ കേസിൽ ചേന്ദമംഗലം നമ്പിയത്ത് ആദിത്തിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കര പട്ടണം ഭാഗത്തുള്ള വീട്ടിൽ ചാരായം വാറ്റുന്നുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ ടി. നിസാമുദീൻ, സബ് ഇൻസ്പെക്ടർ പി.ബി. ബഷീർ, ഉദ്യോഗസ്ഥരായ സുരേഷ്, ഷിബിൻ എന്നിവർ ചേർന്നു നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളോടൊപ്പമുണ്ടായിരുന്ന പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.