നെടുമ്പാശേരി: ലോക്ക് ഡൗൺ ലംഘിച്ച് വില്പനയ്ക്കായി കൊണ്ടുവന്ന 75 പായ്ക്കറ്റ് ഹാൻസുമായി ചെങ്ങമനാട് പറമ്പയം ഭാഗത്ത് കല്ലറയ്ക്കൽ വീട്ടിൽ കാസിം (68) നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. ചെങ്ങമനാട് പഞ്ചായത്ത് ഓഫീസിനു സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ലോക്ക് ഡൗൺ ലംഘിച്ച കേസിൽ റൂറൽ ജില്ലയിൽ ഇന്നലെ 187കേസുകളിലായി 196 പേരെ അറസ്റ്റ് ചെയ്തു. 134 വാഹനങ്ങൾ പിടികൂടിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.