അങ്കമാലി: കിഡ്‌നി, കാൻസർ രോഗികൾക്ക് ലോക്ക് ഡൗൺ സമയത്ത് പ്രത്യേക യാത്രാ സൗകര്യമൊരുക്കുമെന്ന് റോജി. എം.ജോൺ എം.എൽ. എ അറിയിച്ചു..ഡയാലിസിസിനും കീമോതെറാപ്പിക്കും വിധേയമാകുന്ന അങ്കമാലി നിയോജകമണ്ഡലത്തിൽപ്പെട്ട രോഗികൾക്ക് ജില്ലയിലെ വിവിധ ആശുപത്രികളിൽ പോകുന്നതിന് ഓട്ടോറിക്ഷാ തൊഴിലാളികളുമായി സഹകരിച്ചാണ് പ്രത്യേക യാത്രാസൗകര്യമൊരുക്കുന്നത്. ആഴ്ച്ചയിൽ നാലും അഞ്ചും തവണവരെ വിവിധ ആശുപത്രികളിൽ പോകേണ്ട നിർദ്ധന കുടുംബങ്ങളിൽപ്പെട്ട ഇത്തരം രോഗികൾ പൊതുഗതാഗത സൗകര്യങ്ങൾ നിലച്ചതോടെ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ആവശ്യക്കാർ 9072376376, 9847497911 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.