palissery
ഡി. വൈ. എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പച്ചക്കറിവിത്തുകളുടെ വിതരണോദ്ഘാടനം പഞ്ചായത്തംഗം കെ പി അനീഷ് നിർവഹിക്കുന്നു.

അങ്കമാലി: ലോക്ക് ഡൗൺ കാലം പച്ചക്കറി കൃഷിക്കായി ഉപയോഗപ്പെടുത്തുന്നതിനായി ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാ കമ്മിറ്റി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കറുകുറ്റി ഗ്രാമപഞ്ചായത്ത് അംഗം കെ.പി. അനീഷ് ബാലസംഘം ഏരിയാ വൈസ് പ്രസിഡന്റ് ഗംഗ മുരളിക്ക് നൽകി ഉദ്ഘാടനം ചെയ്തു. റോജിസ് മുണ്ടപ്ലാക്കൽ, ഗോകുൽ ഗോപാലകൃഷ്ണൻ, അഭിജിത്ത് പി.ബി, കെ.എ. രമേശൻ എന്നിവർ പച്ചക്കറി വിത്തുകൾ വീടുകളിൽ എത്തിച്ചു നൽകി. മികച്ച യുവ കർഷകർക്ക് സമ്മാനവും നൽകും..