മൂവാറ്റുപുഴ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്കും ഗ്രാമപഞ്ചായത്തുകൾക്കും ഐസൊലേഷൻ വാർഡ് സെറ്റ് ചെയ്യുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി പായിപ്ര യു.പി.സ്‌കൂളിൽ ഐസൊലേഷൻ വാർഡ് സെറ്റിംഗ് പരിശീലനത്തിന് തുടക്കമായി.. രണ്ട് മണിക്കൂർ കൊണ്ട് ഐസൊലേഷൻ വാർഡ് എങ്ങനെ സെറ്റ്‌ചെയ്യാം എന്ന് ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും ജനപ്രതിനിധികൾക്കും പരിശീലനം നൽകുന്നതിന്റെ ഭാഗമായിരുന്നു പരിശീലനം . കോവിഡ് ബാധിതരെ അഡ്മിറ്റ് ചെയ്യുന്നതിനായി പായിപ്ര സ്‌കൂളിൽ ഐസൊലേഷൻ വാർഡ് ഒരുക്കുന്നു എന്ന പ്രചരണം ഉണ്ടായെങ്കിലും പിന്നീട് കാര്യങ്ങൾ വ്യക്തമായി. ഐസലേഷൻ വാർഡ് സജ്ജീകരണത്തിന് ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധികൾ, സന്നദ്ധസംഘടന പ്രവർത്തകർ നേതൃത്വം നൽകി.