ആലുവ: ലോക്ക് ഡൗൺ നീളുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാപാരികളുടെ നിലനിൽപ്പിനാവശ്യമായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മോറട്ടോറിയം എന്ന ആവശ്യം സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും അതിൻമേലുള്ള പലിശ ഇളവും അനുവദിക്കണം. ലോക്ക് ഡൗണിന് ശേഷം തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സഹകരണ ബാങ്കുകൾ വഴി ഒരു ലക്ഷം രൂപ വരെ പലിശരഹിതവായ്പ അനുവദിക്കണമെന്നും ജില്ലാ പ്രസിഡന്റ് സി.വി. ജോളി ചക്യത്ത്, ജനറൽ സെക്രട്ടറി വി.വി. ജയൻ, ട്രഷറർ ഹുസൈൻ കുന്നുകര എന്നിവർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും നിവേദനം നൽകി.