ആലുവ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, പെർമിറ്റ് പ്രകാരം റേഷൻ സാധനങ്ങൾ ലഭിക്കുന്ന കോൺവെന്റുകൾ, ആശ്രമങ്ങൾ, മഠങ്ങൾ എന്നിവയ്ക്കും സൗജന്യ ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന് യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം സെക്രട്ടറി ഡൊമിനിക് കാവുങ്കൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.