കൊച്ചി: ജില്ലയിൽ റേഷൻ സാധനങ്ങളുടെ വിതരണം 77 ശതമാനം പൂർത്തിയായി. വടക്കൻപറവൂർ താലൂക്കിലാണ് വിതരണം ഏറ്റവുമധികം നടന്നത്. 81 ശതമാനം. കൊവിഡ് -19 പടരുന്ന സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ സൗജന്യറേഷൻ വിതരണം ഞായറാഴ്ച ഉൾപ്പടെ നടന്നുവരികയാണ്. രോഗം പടരാതിരിക്കാനായി പ്രത്യേക ക്രമീകരണങ്ങൾ നടത്തിയാണ് റേഷൻ വിതരണം നടത്തുന്നത്. ഏപ്രിൽ 30 വരെയാണ് സൗജന്യ റേഷൻ വിതരണം. ഡിപ്പോകളിൽ സ്‌റ്റോക്ക് കുറയുന്നതിനനുസരിച്ച് പുതിയ സ്റ്റോക്ക് എത്തിച്ചാണ് വിതരണം.