ആലുവ: വിവാഹ വാർഷികദിനത്തിലും തെരുവിൽ കഴിയുന്നവർക്കും അനാഥമന്ദിരത്തിലും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് അൻവർ സാദത്ത് എം.എൽ.എ. കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് തെരുവിൽ അലയുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾ അടക്കം 225 പേർക്ക് ഭക്ഷണം നൽകിയത്.
ഇന്നലെ അൻവർസാദത്ത് എം.എൽ.എയുടെയും ഭാര്യ സബീനയുടെയും 17-ാമത് വിവാഹ വാർഷിക ദിനമായിരുന്നു. ഈ വിവരം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ നിരവധി പേർ അഭിനന്ദനങ്ങളും അറിയിച്ചു. സിമി ഫാത്തിമ, സഫ ഫാത്തിമ എന്നിവരാണ് മക്കൾ.