മരട്. എം.എക്സ്.ജോസഫ്റോഡിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർകണ്ടെത്തിയ 18 പാക്കറ്റ് പൊതിച്ചോറുകൾ ഏതുസമൂഹഅടുക്കളയിൽനിന്നുംആര്കൊണ്ടുവന്നിട്ടതാണെന്ന് അന്വേഷണം നടത്തണമെന്ന് നഗരസഭപ്രതിപക്ഷ നേതാവ് കെ.എ.ദേവസി ആവശ്യപ്പെട്ടു.മരട് നഗരസഭയിൽ സംസ്ഥാനസർക്കാർ നിർദ്ദേശിച്ചപ്രകാരംനഗരസഭയുടെ നേതൃത്വത്തിൽ രണ്ട് സമൂഹകിച്ചണുകളാണ് പ്രവർത്തിച്ചുവരുന്നത്.ഇ.കെ.നായനാർഹാളിലും കൊച്ചിറിഫൈനറിയുടെ കുണ്ടന്നൂരിലുളളപെട്രോഹൗസിലും.
ഒരുവിഭാഗം ഗ്രൂപ്പുകളിയുടെഭാഗമായി സമൂഹഅടുക്കളയെ ദുർബലപ്പെടുത്തുവാൻആരംഭംമുതലേ ശ്രമിച്ചതിന്റെ ഫലമായി എന്തെങ്കിലും പാകപ്പിഴകൾ ഉണ്ടായാൽ നഗരസഭ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.