നെടുമ്പാശേരി: ആയുർവേദ ചികിത്സക്കും മറ്റുമായി കേരളത്തിലെത്തിയ ശേഷം ലോക്ക് ഡൗണിൽ കുടുങ്ങിയ 189 മാലി സ്വദേശികളെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. ഇന്നലെ വൈകിട്ട് ആറിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മാലി ദ്വീപിയൻ എയർലൈൻസിലാണ് ഇവർ നാട്ടിലേക്ക് പറന്നത്. മാലി സർക്കാർ ഇതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുകയായിരുന്നു.