വൈപ്പിൻ : കൊവിഡ്- 19 പ്രതിരോധ നടപടികളുടെ ഭാഗമായി പള്ളിപ്പുറം ഗവ. ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്, മുനമ്പം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രോഗപ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. പഞ്ചായത്തിൽ ജീവനക്കാർ, പഞ്ചായത്ത് അംഗങ്ങൾ, ആശാപ്രവർത്തകർ എന്നിവർക്കുള്ള മരുന്ന് കിറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. മുനമ്പം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുള്ള മരുന്നുകൾ എസ്.ഐ മുരളി ഏറ്റുവാങ്ങി. മെഡിക്കൽ ഓഫീസർ ഡോ. എസ്. സരിത, ഡോ. അശ്വതി നായർ, പഞ്ചായത്ത് സെക്രട്ടറി നവീൻ രാജൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ് തുടങ്ങിയവർ പങ്കെടുത്തു.