പിറവം: കളികളും അവധിക്കാല ക്യാമ്പുകളും ഒന്നുമില്ലെങ്കിലും രാമമംഗലം ഹെെസ്കൂളിലെ 88 എസ്.പി.സി കേഡറ്റുകളും ലോക്ക്ഡൗൺ കാലത്തും ബിസിയാണ്. ഒരാൾക്കും തിരക്കൊഴിഞ്ഞ സമയമില്ല.
വിനോദവും വിജ്ഞാനവും പകരുന്ന ഓരോ ടാസ്കുകളുമായി തിരക്കിലാണ് എല്ലാവരും.
രാവിലെ ടാസ്കുകൾ ലഭിക്കും. വൈകിട്ട് 6 മണിക്കുള്ളിൽ പൂർത്തിയാക്കി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം.
# ഗൂഗിൾ ഡോക് വഴി ദിവസേന രണ്ട് പ്രശ്നോത്തരികൾ.
ദിവസവും പി ടി,പുഷ് അപ്, 10 ഇംഗ്ലീഷ് വാക്ക് പഠനം
# ഓൺലൈൻ ചാനലും
കേഡറ്റുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സ്‌കൂളിലെ എസ് പി സി യുടെ ഓൺലൈൻ ചാനലുമുണ്ട് - രാമമംഗലം ലൈവ് .
രസകരവും വിഞ്ജാനപ്രദവുമായ 11 ഓളം ടാസ്കുകളിൽ ചിലത്
# ഭൂമിക്കൊരു കുട
ഇന്നലെ വരെ 250 ഫല വൃക്ഷതൈകൾ നട്ടു.
# കോവിഡ് പ്രതിരോധ വീഡിയോ
ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ വീഡിയോ നിർമിച്ചു നവ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു.
# പറവകൾക്കു ദാഹജലം
മറ്റു ജീവികൾക്കായി പാത്രങ്ങളിൽ വെള്ളം വയ്ക്കൽ
# അച്ഛനാണ് ഹീറോ
അമ്മക്ക് ഒരു ദിനം അവധി കൊടുത്ത അടുക്കള ഭരണം അച്ഛനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നു. കുട്ടികളെ കൊണ്ട് അച്ഛനാണ് ഹീറോ എന്നു പറയിപ്പിച്ചു. അടുത്ത ദിനം കുട്ടികൾ സ്വയം പാചകം ചെയ്തു.
# തിരിഞ്ഞുനോട്ടം
പഴയ കാലത്തെ കല്ലുകളിയും, ആക്കുകളിയും പരീക്ഷിച്ചു
# മുത്തശ്ശനും മുത്തശ്ശിക്കും ഒരു ദിനം
അവരുടെ കുട്ടിക്കാലത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ് ഒട്ടനവധി പഴങ്കഥകളും കേട്ടു.
# അമ്മയാണ് എല്ലാം
അമ്മ പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിക്കുന്നു.
അനൂബാണ് താരം
അദ്ധ്യാപകനും കമ്യൂണിറ്റി പൊലീസ് ഓഫീസറുമായ അനൂബ് ജോണിന്റേതായിരുന്നു ആശയം. എസ്.പി.സി ഡയറക്ടറേറ്റും ഇന്നലെ ഇത് അംഗീകരിച്ചു.
പ്രവർത്തനങ്ങൾക്ക് രാമമംഗലം പൊലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് നിസാർ, പ്രധാന അദ്ധ്യാപകൻ മണി പി കൃഷ്ണൻ, മാനേജർ രഘു കെ എസ്, സ്മിത കെ. വിജയൻ, അഖിൽ പി .എം, ശാന്തി എ. എം എന്നിവരാണ് നേതൃത്വം.
ഫേസ്ബുക്ക് ചാനലിലും സജീവമായ സ്കൂളിനെക്കുറിച്ച് അന്വേഷണങ്ങൾ പതിനായിരം കടന്നു.