ബീവറേജിൽ ക്യൂ നിൽക്കുന്നതിന് കളിയാക്കിയവർ ക്യൂവിന്റെ പ്രയാസമറിഞ്ഞു .റേഷൻ കട മുതൽ മാർജിൻ ഫ്രീ വരെ, പച്ചക്കറി മുതൽ ഇറച്ചി കട വരെ, അതും സാമൂഹ്യ അകലം പാലിച്ച്. ആർക്കും പരാതിയില്ല.

ഉപ്പ് വരെ ബ്രാൻഡ് നോക്കി വാങ്ങിയിരുന്നവർക്ക് ഏതു ബ്രാൻഡ് കിട്ടിയാലും മതിയെന്നായി.

കുഴിമന്തിയെക്കാളും പൊറോട്ടയേക്കാളും സ്വാദിഷ്ടവും വയറിന് ചേരുന്നതും കഞ്ഞിയും പയറും ചമ്മന്തിയുമൊക്കെയാണെന്നും തിരിച്ചറിഞ്ഞു.

പിസയും റെഡി ഫുഡും കഴിച്ച് കാലത്തിനു മുമ്പെ ഓടിയ ന്യൂ ജനറേഷനും അമ്മയുണ്ടാക്കിയ 'കാപ്പിച്ചീനോ' കാപ്പിയുടെ രുചിയിൽ ഇഷ്ടം കണ്ടു.

പള്ളികളിലും അമ്പലങ്ങളിലും പോകാതെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാമെന്നും പഠിച്ചു.


തിരക്കോടു തിരക്കെന്ന് എപ്പോഴും പറയുന്ന ഭർത്താക്കന്മാർക്ക് യാതൊരു തിരക്കില്ലാതെയും ജീവിക്കാൻ കഴിയുമെന്ന് ഭാര്യമാരും മനസിലാക്കി.

ക്രിക്ക​റ്റ്, ഫുട്‌ബോൾ,സിനിമ താരങ്ങളെക്കാൾ ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും താര പരിവേഷം വന്നു.

സൂപ്പർ സ്‌പെഷ്യലി​റ്റി നോക്കി മാത്രം പോയിരുന്നവർ പബ്‌ളിക് ഹെൽത്ത് സെന്ററുകൾ നല്കുന്ന സുരക്ഷിതത്വവും, ആപത്ത് കാലത്ത് സർക്കാർ ആശുപത്രികളേ ജീവൻ രക്ഷിക്കാനുണ്ടാകൂ എന്നും പഠിച്ചു

റെക്കോർഡ് ബുക്കും പരീക്ഷയും ഹോംവർക്കും ഇല്ലേലും ടീച്ചർമാർ സ്‌കൂളിലും കോളേജിലും ചെന്നില്ലേലും ഭൂമി കറങ്ങും എന്ന് പിള്ളേരും അമ്മമാരും പഠിച്ചു.