കൊച്ചി: കൊവിഡ് വ്യാപനത്തിന് പരിഹാരം കണ്ടെത്തുന്നതിനായി മോത്‌വാനി ജഡേജ ഫൗണ്ടേഷൻ കൊവിഡ് -19 എന്ന പേരിൽ 72 മണിക്കൂർ ഓൺലൈൻ ഹാക്കത്തോൺ നടത്തും. 10ന് ആരംഭിക്കുന്ന മൽസരത്തിൽ 3000ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഓൺലൈൻ സെഷനുകളിൽ ബിസിനസ് പ്രമുഖരുമായും യോഗ, മെഡിറ്റേഷൻ രംഗത്തുള്ളവരുമായും സംസാരിക്കാൻ അവസരമുണ്ടാകും. വിജയികൾക്ക് 10,000 യു.എസ്. ഡോളറാണ് സമ്മാനം. 14ന് വിജയിയെ പ്രഖ്യാപിക്കും. പങ്കെടുക്കാൻ www.code19.in സന്ദർശിക്കുക.