fire
പട്ടിമറ്റം നിലയത്തിലെ ജീവനക്കാർ വെങ്ങല്ലൂരിൽ എത്തിച്ച മരുന്ന് കൈമാറുന്നു

പട്ടിമ​റ്റം: പട്ടിമറ്റം അഗ്നിരക്ഷാ നിലയം എറണാകുളം ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ അറിയിച്ചതനുസരിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും മരുന്ന് വാങ്ങി തൊടുപുഴ വെങ്ങല്ലൂരിൽ എത്തിച്ചു നൽകി. സബൈൻ ആശുപത്രയിൽ ചികിത്സയിലുള്ള കണ്ണൂരിലെ രോഗിയ്ക്കുള്ള മരുന്ന് മൂവാ​റ്റുപുഴ നിലയത്തിൽ നിന്നും ശേഖരിച്ച് ആലുവയിലെത്തിച്ചു. പട്ടിമ​റ്റം നിലയത്തിലെ അനിബൻ കുര്യാക്കോസ്,ഫയർ ,പോൾ മാത്യു എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായി.