കോലഞ്ചേരി: വീടുകളിലും സ്ഥാപനങ്ങളിലും കൂടുതലായി ഉപയോഗിച്ചു തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളെക്കുറിച്ച് (കണക്ടിംഗ് ലോഡ് ) ബോർഡിനെ അറിയിക്കാനുള്ള സമയം ജൂൺ 30വരെ ദീർഘിപ്പിച്ചു.
ഇക്കാലയളവിൽ അറിയിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കില്ല. സെക്ഷൻ ഓഫീസുകളിൽ നിന്നോ കെ.എസ്.ഇ.ബി യുടെ സൈറ്റിൽനിന്നോ അപേക്ഷാഫോം ലഭിക്കും.