കൊച്ചി: ലോക്ക് ഡൗണിൽ മടുപ്പിലായ കുഞ്ഞുങ്ങളെ അറിവിന്റെ വഴിയിലേക്ക് നയിക്കാൻ എഡ്യുമിത്ര ഫൗണ്ടേഷൻ. പാഠപുസ്തകത്തിനപ്പുറത്തെ അറിവ് സൗജന്യമായി പകർന്ന് നൽകാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ.

കണക്ക്, രസതന്ത്രം, ഊർജതന്ത്രം, എന്നിവക്ക് പുറമെ റോബോട്ടിക്‌സ്, സ്‌പേസ് സയൻസ്, ബുദ്ധിപരമായ വളർച്ചയ്ക്കുള്ള മറ്റ് വിഷയങ്ങൾ തുടങ്ങിയവയാണ് ഇന്ററാക്ടീവ് ഓൺലൈൻ ക്ലാസുകളിലൂടെ പങ്കുവയ്ക്കുക.

ക്ളാസിൽ ചേരാൻ ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണോ കമ്പ്യൂട്ടറോ മതി. ബംഗളൂരുവിലും കേരളത്തിലുമുള്ള 7 വിദഗ്ദ്ധ അദ്ധ്യപകരാണ് സൂം ആപ്പിലൂടെ ഏഴു ദിവസത്തെ സൗജന്യ ഓൺലൈൻ ക്ലാസ് നയിക്കുന്നത്. അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് പരീക്ഷിക്കാം.

100 പേരടങ്ങുന്ന ഗ്രൂപ്പ് എന്ന കണക്കിൽ ഏഴു ഗ്രൂപ്പുകളിൽ ഒരേസമയം വൈകിട്ട് ആറ് മുതൽ ഒരു മണിക്കൂറാണ് ക്ളാസ്. പാഠപുസ്തകമല്ല അടിസ്ഥാനം. ഏപ്രിൽ 10 മുതൽ ആരംഭിക്കും. www.edumithrafoundation വെബ്‌സൈറ്റിൽ ഏപ്രിൽ 9 വരെ രജിസ്റ്റർ ചെയ്യാം.

ആലുവ ആസ്ഥാനമായ സന്നദ്ധസംഘടനയാണ് എഡ്യുമിത്ര.