ശ്രീനഗർ: ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ സ്വന്തം വസതിയിലേക്ക് മാറ്റി. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. എങ്കിലും വീട്ടുതടങ്കലിലായിരിക്കും. മൗലാന ആസാദ് റോഡിലെ താത്കാലിക ജയിലിലായിരുന്നു മെഹബൂബ.
ഫെയർവ്യൂ ഗുപകർ റോഡിലെ ഔദ്യോഗിക വസതിയിലേക്കാണ് മാറ്റി പാർപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് കരുതൽ തടങ്കലിലാക്കിയിരുന്ന മെഹ്ബൂബ മുഫ്തിക്കെതിരെ ഫെബ്രുവരി ആറിന് പൊതുസുരക്ഷാ നിയമ പ്രകാരം കേസെടുക്കാൻ ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു.