police
ലോക്ക് ഡൗൺ ലംഘിച്ച് അന്യ സംസ്ഥാന തൊഴിലാളികളെ കയറ്റി വന്നതിടെ തുടർന്ന് വാഴക്കുളം പൊലീസ് കസ്റ്റഡിയിലെടുത്ത പിക്കപ്പ് വാൻ

മൂവാറ്റുപുഴ:കൊവിഡ്-19പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ നിലവിലിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ച് പത്ത് അന്യസംസ്ഥാന തൊഴിലാളികളെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ ഒരു പിക്കപ്പ് വാനിൽ കുത്തിനിറച്ച് യാത്ര ചെയ്തു വരവെ വാഴക്കുളം പൊലീസ് പിടികൂടി. വാഴക്കുളത്തിനടുത്ത് പിരളിമറ്റം ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനെടെയാണ് സബ്ഇൻസ്പെക്ടർ എസ്.അജയകുമാറും സംഘവും ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർ മീങ്കുന്നത്തെ ഫാമിലെ ജോലിക്കാരാണെന്നും ഇവരെ കാക്കൂർക്ക് കൊണ്ടു പോകുകയാണെന്നുമാണ് വാഹനത്തിന്‍റെ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. വാഹനം ഡ്രൈവറായ തുരുമാറാടി ചീരംകുന്ന് ജോസായെ അറസ്റ്റ് ചെയ്ത് കേരള എപിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് നിയമപ്രകാരം നടപടി സ്വീകരിച്ചു. അന്വേഷണ സംഘത്തിൽ സിപിഒ മാരായ ജയ്മോൻ, ബേനസീർ എന്നിവരാണ് ഉണ്ടായിരുന്നത്.