മൂവാറ്റുപുഴ: കൊവിഡ്- 19 വൈറസ് വ്യാപനത്തിൻ്റെ തീവ്രതയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ ബാർബർ ബ്യൂട്ടീഷ്യൻസ് സ്ഥാപനങ്ങൾ ഇനി ഒരു സർക്കാർ അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല എന്ന പ്രഖ്യാപനം വന്നതോടെ ദിവസ വരുമാനക്കാരായ സാധാരണ ബാർബർ ബ്യൂട്ടീഷ്യൻ തൊഴിലാളികൾ നിത്യ ജീവിതത്തിനു വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമസഹാാണ്. ക്ഷേമനിധി ബോർഡിൽ നിന്നും മറ്റു പല വിഭാഗങ്ങൾക്കും സഹായം അനുവദിച്ചതുപോലെ കഴിയുന്നത്ര സാമ്പത്തിക സഹായം ഈ തൊഴിൽ വിഭാഗത്തിനും അനുവദിക്കണമെന്നും ഈ തൊഴിൽ വിഭാഗത്തിൻ്റെ ദയനീയ സ്ഥിതി സർക്കാർ കണക്കിലെടുക്കണമെന്നും കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് (കെ.എസ്.ബി.എ) എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.എൻ അനിൽ ബിശ്വാസ്,സെക്രട്ടറി കെ.എ ശശി, ട്രഷറർ എം.ജെ അനു എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.