മുവാറ്റുപുഴ: കാെവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കായി മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി മാസ്കുകളും , സാനിറ്റൈസറുകളും നൽകി. മൂവാറ്റുപുഴ ട്രാഫിക് എസ്. ഐ കെ.എൻ. വിക്രമൻ മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് പ്രസിഡൻ്റ് വി .ഇ നാസറിൽ നിന്നും ഏറ്റുവാങ്ങി. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എ. എസ്. ഐ പ്രേംജിത് ,ശാന്തി ,ലേഖ , മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി നാസർ പുതിയേടത് ,ട്രഷറാർ ഷാഫി മുതിരക്കാലയിൽ,സെക്രട്ടറി നൗഷാദ് എള്ളുമല,യൂത്ത് ലീഗ് പ്രസിഡൻ്റ് ശബാബ് വലിയപറമ്പിൽ എന്നിവർ പങ്കെടുത്തു .