തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ആയുർവേദ ഡിസ്പെൻസറിയിലെ പ്രവർത്തകർക്ക് കൊവിഡ് -19 പ്രതിരോധ കിറ്റുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്ബ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീരഞ്ജിനിക്ക് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഡോ:ചൈതന്യ,പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയകേശവദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വിനോദ് ചന്ദ്രൻ, പഞ്ചായത്ത് അംഗം സി.പി സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.