nagarasabha
മൂവാറ്റുപുഴ നഗരസഭയുടെ ഗവ.മോഡല്‍ സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര സേവാസമിതി സമാഹരിച്ച പച്ചക്കറികൾ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മുന്‍ ശബരിമല മേല്‍ശാന്തി ഏ .ആര്‍ .രാമന്‍ നമ്പൂതിരി മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന് കൈമാറുന്നു

മൂവാറ്റുപുഴ: കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഷരഹിത പച്ചക്കറികളെത്തിച്ച് തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര സേവാസമിതി. സേവാസമിതിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയുള്ള നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്വന്തം വീട്ടുമുറ്റത്തും പരിസരത്തുമുള്ള പച്ചക്കറികള്‍ ക്ഷേത്രം ഊട്ടുപുരയിലെത്തിച്ച് ആവശ്യമുള്ള കമ്മ്യൂണിറ്റി കിച്ചണുകളില്‍ നൽകുന്നതാണ് പദ്ധതി. ഈ ആഴ്ച ശേഖരിച്ച ഭക്ഷണ സാധനങ്ങള്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ നഗരസഭയുടെ ഗവ.മോഡല്‍ സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിച്ചു . മുന്‍ ശബരിമല മേല്‍ശാന്തിയും ക്ഷേത്രം രക്ഷാധികാരിയുമായ ഏ .ആര്‍ .രാമന്‍ നമ്പൂതിരി ഭക്ഷ്യവസ്തുക്കള്‍ മൂവാറ്റുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന് കൈമാറി. വിവിധ നാടന്‍ പച്ചക്കറികളും അരിയുമാണ് എത്തിച്ചത്. ചടങ്ങില്‍ നഗരസഭ വൈസ്‌ചെയര്‍മാന്‍ ർ പി. കെ. ബാബുരാജ്, സെക്രട്ടറി മനോജ് കുറ്റിക്കാട്ടില്‍, ക്ഷേത്രം കമ്മറ്റി അംഗം അനിഷ് വാത്യാമഠത്തില്‍, മാനേജര്‍ ബിനോജ് മോന്‍, പി.ഹരിദാസ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സെലിന്‍ ജോര്‍ജ്, ജിനു ആൻ്റണി, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.