മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ ജനപ്രതിനിധികൾ സംഭാവന ചെയ്യുന്ന ഒരു മാസത്തെ ഓണറേറിയം സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ് മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ.ബാബുരാജിൽ നിന്നും ഏറ്റുവാങ്ങി . നഗരസഭ കൗൺസിലർമാരായ പി.വൈ. നൂറുദ്ദീൻ, കെ.ബി.ബിനീഷ് കുമാർ എന്നിവർ പങ്കെടുത്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ജനപ്രതിനിധികൾ ഒരു മാസത്തെ ഓണറേറിയം പാർട്ടി സെക്രട്ടറിക്ക് കൈമാറിയത്. മുഴുവൻ ജനപ്രതിനിധികളുടെയും ഓണറേറിയം ശേഖരിച്ച് ഏപ്രിൽ 10ന് ജില്ലാ കമ്മിറ്റിയെ ഏൽപ്പിക്കുമെന്ന് ടി.എം.ഹാരിസ് പറഞ്ഞു.