ഉദയം പേരൂർ: സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കും ഒറ്റപ്പെട്ടവർക്കും അവശ്യമരുന്നുകൾ സൗജന്യമായി
ലഭ്യമാക്കാൻ സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്‌സ് . പഞ്ചായത്തിൽ താമസിക്കുന്ന അർഹരായവരെ കണ്ടെത്തി ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ വാങ്ങി നൽകുമെന്ന് പെഡൽ ഫോഴ്‌സ് സ്ഥാപകൻ ജോബി കണ്ടനാട്, കോ ഓഡിനേറ്റർമാരായ പോൾ രാജ്, ആർ രാഹുൽ, സന്തോഷ് ജോസഫ് എന്നിവർ പറഞ്ഞു. ഫോൺ: 9847533898