പറവൂർ : പറവൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് ക്ഷാമമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ ഒരു ഭാഗം കൊവിഡ് -19 ആശുപത്രിയാക്കി മാറ്റുമ്പോഴും മറ്റൊരു ഭാഗത്ത് എല്ലാത്തരം ചികിത്സയും നടത്തുന്നതിന് സജ്ജമാണ്. കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്ന് കുറവുണ്ട്. ഇതിനു കാരണം സാമ്പത്തിക വർഷാരംഭത്തിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു വിതരണത്തിലെ കുറവാണ്. അടുത്തദിവസം ഇതിന് പരിഹാരമുണ്ടാകം. എന്നാൽ താലൂക്ക് ആശുപത്രിയിൽ എല്ലാ മരുന്നുകളും ലഭ്യമാണെന്ന് എം.എൽ.എ പറഞ്ഞു.