കൊച്ചി: കൊവിഡ് പരിശോധനയ്ക്കുള്ള ആയിരം റാപിഡ് ടെസ്റ്റ് കിറ്റുകൾ ഫെഡറൽ ബാങ്ക് കേരളത്തിലെത്തിക്കും. ആലുവ, അങ്കമാലി, പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളിലെ 21 സമൂഹ അടുക്കളകൾക്കുള്ള എല്ലാ സഹായങ്ങളും ബാങ്ക് നൽകും.

പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എമാരായ റോജി .എം .ജോൺ, അൻവർ സാദത്ത്, വി .പി .സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ ജോയ് തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഇവ നടപ്പിലാക്കുന്നത്. ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും സമാഹരിക്കുന്ന തുകയ്ക്കു തുല്യമായ തുക ഫൗണ്ടേഷനും വഹിക്കും. പൂനെയിലും 1000 റാപിഡ് ടെസ്റ്റ് കിറ്റുകൾ ഫെഡറൽ ബാങ്ക് വിതരണം ചെയ്യും. വിവരങ്ങൾക്ക് www.federalbank.co.in/covid-19-donation