മൂവാറ്റുപുഴ: കേരളത്തിലെ സാധാരണ ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന സഹകരണ ബാങ്കുകളെയും, ഇതര സഹകരണ സംഘങ്ങളെയും തകർക്കുന്ന നയ സമീപനത്തിൽ നിന്നും സംസ്ഥാന ഗവൺമെൻ്റ് പിന്തിരിയണമെന്ന് സഹകരണ ജനാധിപത്യ വേദി താലൂക്ക് ചെയർമാൻ പി.പി.എൽദോസ് ആവശ്യപ്പെട്ടു. കഴിഞ്ഞ പ്രളയ ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യം വലിയ തുകകൾ സഹകരണ സംഘങ്ങളിൽ നിന്നും പിരിച്ചെടുക്കുകയും, രണ്ടാം ഘട്ടമായി സർക്കാരിൻ്റെ ഭവന പദ്ധതിയായ കെയർ ഹോം പദ്ധതിയിലേക്ക് വീണ്ടും നിർബന്ധ പിരിവ് നൽകിയതിൻ്റെ പേരിൽ സംഘങ്ങളുടെ പൊതു ഫണ്ട് പൂർണമായും ഇല്ലാത്ത സാഹചര്യത്തിൽ കൊവിഡ് മഹാമാരിയുടെ മറവിൽ സർക്കാർ സഹകരണ സംഘങ്ങളെ നിർബന്ധ പിരിവിൽ നിന്നും ഒഴിവാക്കണമെന്നും പി.പി. എൽദോസ് ആവശ്യപ്പെട്ടു.