കൊച്ചി: ജനപ്രിയ പൈനാപ്പിൾ ചലഞ്ച് കൂടുതൽ ജില്ലയിലേക്ക് വ്യാപിപിച്ചുകൊണ്ട് കൃഷി വകുപ്പ് ജീവനി - സഞ്ജീവനി പദ്ധതി നടപ്പിലാക്കുന്നു. രണ്ടു ദിവസം കൊണ്ട് പൈനാപ്പിൾ ചലഞ്ചിലൂടെ എറണാകുളം ജില്ലയിൽ 51ടൺ പൈനാപ്പിളാണ് വിറ്റഴിച്ചത് . ഒട്ടനവധി ജില്ലകളിൽ നിന്നും ധാരാളം ഓർഡറുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെയും മറ്റു ജില്ലകളിലെയും ഉപഭോക്താക്കൾക്കു പൈനാപ്പിൾ ലഭ്യമാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളാണ് കൃഷിവകപ്പ് ഒരുക്കിയിട്ടുള്ളതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. കൊവിഡ് ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങൾക്കു വിധേയമായിട്ടാണ് വിതരണം. ഒരു കിലോഗ്രാം എ ഗ്രേഡ് പൈനാപ്പിളിന് 20 രൂപയാണ് അവരവരുടെ സ്ഥലത്ത് എത്തിക്കമ്പോൾ നൽകേണ്ട വില.

ആൾക്കൂട്ടം പരമാധി ഒഴിവാക്കുന്നതിനായി ഫ്‌ളാറ്റുകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടായും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് വിതരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497182792, 9495922256, 9895691687.