കൊച്ചി : കൊവിഡ് ഭീഷണിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സിന്തൈറ്റ് ഗ്രൂപ്പ് ഒരു കോടി രൂപ സംഭാവന നൽകി.

പ്രതിസന്ധി ഘട്ടത്തിൽ ഗ്രാമീണ മേഖലകളിലെ കൊവിഡ് 19 ബോധവത്കരണം, പൊതു ഇടങ്ങളുടെ അണുവിമുക്തമാക്കൽ, സമൂഹ അടുക്കളയുടെ പ്രവർത്തനം എന്നിവയ്ക്ക് സഹായങ്ങൾ നൽകാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ് അറിയിച്ചു.