അങ്കമാലി: കോൺഗ്രസ് നേതൃത്വം നൽകുന്ന മഞ്ഞപ്ര പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ അഴിമതി അന്വേഷിക്കണമെന്ന് സി.പി.എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം വിപുലീകരിച്ച് മൂന്ന് നേരവും ഭക്ഷണം കൊടുക്കണമെന്നും കമ്മ്യൂണിറ്റി കിച്ചണിലേക്ക് ലഭിക്കുന്ന സാമ്പത്തികവും അല്ലാതെയുമുള്ള മുഴുവൻ സഹായങ്ങളുടെയും പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നും സി.പി. എം ആവശ്യപ്പെട്ടു.