കൊച്ചി : നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ രണ്ടു വർഷം സർവീസ് പൂർത്തിയാക്കിയ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരം രൂപ സഹായം അയച്ചുതുടങ്ങിയതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു . 13 നകം ലഭിക്കാത്തവർ അവരുടെ ഐ. എഫ്. എസ്. സി കോഡ് ഉൾപ്പെടെയുള്ള അക്കൗണ്ട് നമ്പർ http://docs.google.com/forms/d/e/1FAIpQLSf9vrfPtm38e_MstSYSkDEktHPA0tO89xBRj10_cOXmHv29BQ/viewform?usp=sf_link എന്ന ലിങ്ക് വഴി ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് അയക്കണമെന്ന് ജനറൽ സെക്രട്ടറി ജോസ് കപ്പിത്താൻ പറമ്പിൽ അറിയിച്ചു.

കാലപരിധിയില്ലാതെ ഈ തുക ലഭ്യമാകും. ഇതിന്റെ പേരിൽ ക്ഷേമനിധി ഓഫീസിലേക്ക് പോകേണ്ടതില്ല.