പറവൂർ : നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ വി.ബി. ദേവരാജന് തുക കൈമാറി ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ സമാഹരിച്ച തുകയും നൽകി.