ആലുവ: ആലുവ ജനസേവ ശിശുഭവൻ ഏറ്റെടുത്തിട്ട് രണ്ട് വർഷം തികയുമ്പോൾ ജനസേവക്ക് സർക്കാർ നൽകേണ്ട ബാദ്ധ്യത ഒരു കോടി രൂപ. കേന്ദ്ര സർക്കാരിന്റെ ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കീം അനുസരിച്ച് ജനസേവപോലുള്ള സ്ഥാപനങ്ങളിൽ സംരക്ഷിപ്പെടുന്ന ഒരു കുട്ടിക്ക് ദിവസം 198 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതുപ്രകാരം ജനസേവയിൽ നിലവിലുള്ള കുട്ടികളെ സംരക്ഷിച്ച ഇനത്തിൽ മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഒരു കോടിയിൽപരം രൂപയാണ് സർക്കാരിന് ബാദ്ധ്യതയുള്ളത്. ജനസേവ ഭാരവാഹികൾ പലരിൽ നിന്നും പലിശരഹിത വായ്പയായി വങ്ങി ചെലഴിച്ച പണം തിരിച്ച് ലഭിക്കുന്നതിന് പലവട്ടം ജില്ലാ കളക്ടറെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ജനസേവ ഭാരവാഹികൾ പറഞ്ഞു.