youth-congress-paravur
ദേശീയപാത 66 ൽ മൂത്തകുന്നത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷണവും വെള്ളവും നൽകുന്നു

പറവൂർ : അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കും തൊഴിലാളികൾക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷണം നൽകി. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഇവർ ബുദ്ധിമുട്ടിലായിരുന്നു. യൂത്ത് കോൺഗ്രസ് വടക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ദീർഘദൂര ചരക്ക് വാഹന തൊഴിലാളികൾക്കടക്കം ഉച്ചഭക്ഷണവും വെള്ളവും നൽകിയത്. ദേശീയപാത 66 ൽ മൂത്തകുന്നം ജംഗ്ഷനിലാണ് കഴിഞ്ഞ ഒരാഴ്ചയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷണം നൽകുന്നത്. മണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ്, ഭാരവാഹികളായ അർജുൻ മദനൻ, തോംസൺ, ജൻസൺ, വിഷ്ണു പി. രഞ്ജിത്ത് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.