കൊച്ചി : കൊച്ചി കോർപ്പറേഷൻ 50ാം ഡിവിഷനിലെ
എല്ലാ വീട്ടുമുറ്റത്തും, ടെറസിലും ഹരിത സൊസൈറ്റി പൂണിത്തുറയുടെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷനുകളുടെയും, കുടുംബശ്രി പ്രവർത്തകരുടെയും സഹകരണത്തോടെ പച്ചക്കറി കൃഷി ആരംഭിക്കുന്നു. ഡിവിഷൻ കൗൺസിലർ വി.പി.ചന്ദ്രൻ പറഞ്ഞു ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ അംഗങ്ങൾക്കുവേണ്ടി എ.ഡി.എസ് സെക്രട്ടറി രാധിക ബാബുവും, റസിഡൻസ് അസോസിയേഷനുകൾക്ക് വേണ്ടി ടി.വി.വിശ്വംഭരനും വിത്തുകൾ ഏറ്റുവാങ്ങി. പൂണിത്തുറ ഹരിത സൊസൈറ്റിയുടെ ഭാരവാഹികളായ കെ.പി. ബിനു, കെ.ജി.പ്രദിപ് കുമാർ, ഇ.കെ.സന്തോഷ്, കെ.എ.സുരേഷ് ബാബു ,
കെ.വി.രാജശേഖരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു